ജോൺസൺ ചെറിയാൻ .
കണ്ണൂര്‍ തളിപ്പറമ്പില്‍ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 23 കാരി അറസ്റ്റിൽ. പോക്സോ നിയമപ്രകാരം പുളിമ്പറബ് സ്വദേശി സ്നേഹ മെർലിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈൻ അധികൃതർ നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരം പുറത്തുവന്നത്. പലതവണ പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് പൊലീസ് അറിയിച്ചു.