ജോൺസൺ ചെറിയാൻ .
കൊച്ചി കളമശ്ശേരി ഗവ പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് വിൽപ്പന നടത്തിയത് ഓഫറിൽ എന്ന് പ്രതികളുടെ മൊഴി. മുൻകൂറായി പണം നൽകുന്നവർക്കാണ് ഓഫർ അനുകൂല്യം ലഭിക്കുക. ലഹരിക്കേസിൽ ആരോപണ വിധേയരായ കെഎസ്‌യു പ്രവർത്തകരെ മൊഴി എടുത്ത് വിട്ടയച്ചു. പണം നൽകി പ്രാദേശിക ലഹരി മാഫിയ സംഘങ്ങളിൽ നിന്നും കഞ്ചാവ് വാങ്ങിയെന്നാണ് വിവരം. കഞ്ചാവ് ഹോസ്റ്റലിൽ എത്തിച്ചത് പൂർവ വിദ്യാർത്ഥിയെന്ന് വിലയിരുത്തലിൽ പൊലീസ്.