ജോൺസൺ ചെറിയാൻ .
ലണ്ടനിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെതിരെ ഇന്ത്യൻ പതാക കീറിയെറിഞ്ഞ് ഖലിസ്താൻ വാദികളുടെ പ്രതിഷേധം. ലണ്ടനിലെ ഛാത്തം ഹൗസിലെ ആലോചനാ യോഗത്തിൽ പങ്കെടുത്ത് തിരികെ കാറിൽ കയറുമ്പോഴാണ് പ്രതിഷേധക്കാർ പാഞ്ഞടുത്തത്. എസ് ജയശങ്കറിന്റെ വാഹനം തടയാൻ ശ്രമം നടന്നു. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.