Wednesday, May 28, 2025
HomeAmericaകാനഡ പ്രവാസി കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ കെഎം മാണിസാറിന്റെ ഓർമ്മയ്ക്കായി രക്തദാന ക്യാമ്പുകൾ.

കാനഡ പ്രവാസി കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ കെഎം മാണിസാറിന്റെ ഓർമ്മയ്ക്കായി രക്തദാന ക്യാമ്പുകൾ.

ഷിബു കിഴക്കേക്കുറ്റ്.

ടൊറൊന്റോ: പരേതനായ മാണിസാറിന്റെ ആറാം ചരമവാർഷികത്തിന്റെ ഭാഗമായി, *കാനഡ പ്രവാസി കേരള കോൺഗ്രസ് (എം)*ന്റെ നേതൃത്വത്തിൽ കനേഡിയൻ ബ്ലഡ് സർവീസസ് സഹകരണത്തോടെ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. മുൻവർഷങ്ങളിലേപ്പോലെ, ഈ വർഷവും വിവിധ പ്രവിശ്യകളിൽ വിപുലമായ രീതിയിൽ ക്യാമ്പുകൾ നടത്തപ്പെടുന്നു.

രക്തദാനം മനുഷ്യജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ഏറ്റവും വലിയ സേവനങ്ങളിലൊന്നാണ്. ഒരു യൂനിറ്റ് രക്തം മൂന്നു പേരുടെ ജീവൻ രക്ഷിക്കാനാകും എന്നതാണ് രക്തദാനത്തിന്റെ മഹത്വം. അപകടങ്ങൾ, ശസ്ത്രക്രിയകൾ, കാൻസർ ചികിത്സ എന്നിവയ്ക്കായി ലോകമെമ്പാടുമുള്ള ആശുപത്രികൾക്ക് നിരന്തരമായി രക്തത്തിന്റേതൊരു ആവശ്യമുണ്ട്. കാനഡയിൽ മാത്രം, ഒരാളുടെ ജീവൻ രക്ഷിക്കാൻ ഓരോ 60 സെക്കന്റിലും രക്തം ആവശ്യമാകുന്നു. ഈ സാഹചര്യത്തിൽ, നമ്മുടെ ചെറിയ ശ്രമം വലിയ മാറ്റം കൊണ്ടുവരും.

കഴിഞ്ഞ വർഷം Windsor, Chatham, London, Burlington, Waterloo, Guelph, Mississauga, Brampton, Oshawa, Ottawa, Edmonton, Vancouver, Saskatoon എന്നിവിടങ്ങളിലായി 13 കേന്ദ്രങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു.

ഈ വർഷം മാർച്ച് 29, ഏപ്രിൽ 5 തീയതികളിൽ കൂടുതൽ കേന്ദ്രങ്ങളിൽ വിപുലമായ രീതിയിൽ ക്യാമ്പുകൾ നടത്തപ്പെടുന്നു.

പരിപാടിയുടെ കോർഡിനേറ്ററായി ശ്രീ. സന്ദീപ് കിഴക്കേപ്പുറത്ത് (Mob: 647-657-6679) പ്രവർത്തിക്കും.

മാണിസാറിന്റെ ഓർമ്മയ്ക്കായി നടത്തുന്ന ഈ മഹത്തായ പ്രവർത്തനത്തിൽ കാനഡയിലെ എല്ലാ പ്രവാസി സഹോദരങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments