ജോൺസൺ ചെറിയാൻ .
അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തുകയും മാതാവിനെയും കൊല്ലണമെന്ന ഉദ്ദേശത്തോടെ പരുക്കേല്‍പ്പിക്കുകയും ചെയ്ത അഫാന്‍ കൊലപാതകത്തെക്കുറിച്ച് പൊലീസിനോട് പറഞ്ഞത് വിചിത്ര ന്യായങ്ങള്‍. ആദ്യം ഇയാള്‍ സ്വന്തം മുത്തശ്ശിയെ തന്നെയാണ് കൊലപ്പെടുത്തിയത്. പിന്നീട് പിതാവിന്റെ ജേഷ്ഠ്യന്റെ വീട്ടിലെത്തിയ ഇയാള്‍ ലത്തീഫിനെ കൊലപ്പെടുത്തിയത് മുന്‍ വൈരാഗ്യം കൂടി മനസില്‍ വച്ചാണ്. പണ്ട് തന്റെ അമ്മയെ ലത്തീഫ് അസഭ്യം പറഞ്ഞിരുന്നുവെന്നും അത് കൂടി തന്റെ മനസിലുണ്ടായിരുന്നെന്നും അഫാന്‍ പൊലീസിനോട് പറഞ്ഞു. ശേഷം ആത്മഹത്യ ചെയ്യാമെന്ന് ഉറപ്പിച്ചെങ്കിലും താന്‍ മരിച്ചില്ലെങ്കിലോ എന്ന് കരുതി വീട്ടിലെ മറ്റുള്ളവരെ കൂടി കൊലപ്പെടുത്തിയെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. തന്നെ വിശ്വസിച്ച് വന്ന ഫര്‍സാന ഒറ്റയ്ക്കാകാതിരിക്കാനാണ് അവളെക്കൂടി കൊലപ്പെടുത്തുയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അഫാന്റെ വീട്ടില്‍ നിന്ന് മന്തിയുടേയും സോഫ്റ്റ് ഡ്രിങ്കുകളുടേയും അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടടുത്തു. കൊലയ്ക്ക് മുന്‍പ് അഫാന്‍ അനിയന് മന്തി വാങ്ങിക്കൊടുത്തെന്നാണ് സൂചന.