ജോൺസൺ ചെറിയാൻ .
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഓക്സിജൻ നൽകുന്നത് തുടരുകയാണെന്ന് വത്തിക്കാൻ. ഗസ്സയിലെ ഇടവക വികാരിയുമായി മാർപാപ്പ ഫോണിൽ സംസാരിച്ചതായും റിപ്പോർട്ടുകൾ. ഈമാസം പതിനാലിനാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മാർപാപ്പയെ ആശുപത്രിയിലേക്ക് മാറ്റിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ വൃക്കകൾക്കും തകരാർ സംഭവിച്ചുവെന്നാണ് മെഡിക്കൽ റിപ്പോർട്ടുണ്ടായിരുന്നു.