ജോൺസൺ ചെറിയാൻ .
കാരണവർ വധക്കേസിൽ ഷെറിന് ചട്ടം ലംഘിച്ച് പരോൾ അനുവദിച്ചതിന്റെ രേഖകൾ ട്വന്റി ഫോറിന്. 2012 – മുതൽ 2015 വരെയുള്ള കാലയളവിൽ ചട്ടം ലംഘിച്ച് പരോള്‍ അനുവദിച്ചതിന്റെ രേഖകളാണ് ലഭിച്ചത്. 394 വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെട്ട പ്രതി ആ ശിക്ഷ അനുഭവിച്ച ശേഷം മാത്രമേ പരോൾ നൽകാവൂ എന്നതാണ് ചട്ടം. എന്നാൽ ആ ചട്ടം ലംഘിച്ച് ഷെറിന് എട്ടുതവണ പരോൾ അനുവദിച്ചു.