ജോൺസൺ ചെറിയാൻ.
2024ല്‍ കേരളത്തില്‍ റോഡ് അപകടങ്ങള്‍ വര്‍ധിച്ചുവെന്ന് കണക്കുകള്‍. 2023 ജൂണ്‍ മുതല്‍ 2024 മെയ് വരെ, സംസ്ഥാനത്ത് റോഡ് അപകടങ്ങളുടെ എണ്ണം 6.5 ശതമാനം വര്‍ധിച്ചു. 40821 റോഡ് അപകടങ്ങള്‍ ആണ് ഒക്ടോബര്‍ 2024 വരെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 45,567 പേര്‍ക്ക് പരുക്ക് പറ്റുകയും 3168 പേര്‍ മരണപ്പെടുകയും ചെയ്തു. 2023-ല്‍ 48,091 റോഡ് അപകടങ്ങളും, 4080 മരണങ്ങളും, 54,320 പേര്‍ക് പരുക്കുകളുമുണ്ടായതായി സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു.