ജോൺസൺ ചെറിയാൻ.
ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത ഹ്യൂമന്‍ മെറ്റന്യുമോ വൈറസ് ഇന്ത്യയില്‍ സ്ഥിരീകരിച്ചതോടെ ജാഗ്രതയില്‍ രാജ്യം. രാജ്യത്ത് ഇതുവരെ അഞ്ചു പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കര്‍ണാടക,തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തവരുടെ ആരോഗ്യനില തൃപ്തികരമാണ്. ചൈനയിലെ വൈറസ് വകഭേദമാണോ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് എന്നറിയാന്‍ പരിശോധന പുരോഗമിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും അറിയിച്ചു. ആശങ്ക വേണ്ടെന്നും സാഹചര്യം നിരീക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയ ആരോഗ്യമന്ത്രാലയം കേസുകളില്‍ അസാധാരണമായ വര്‍ധന ഉണ്ടായിട്ടില്ലെന്നും പറഞ്ഞു.