സണ്ണി മാളിയേക്കൽ.
ഡാളസ് :ഡാലസിൽ അന്തരിച്ച പ്രമുഖ സാഹിത്യകാരനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന്റെ അഭ്യുദയ കാംഷിയും അധ്യാപകനുമായിരുന്ന എം എസ് ടി നമ്പൂരിക്കു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന്റെ പ്രണാമം.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് രൂപീകരണത്തിന് മുൻകൈ എടുക്കുകയും, മാധ്യമ രംഗത്ത് അമേരിക്കൻ മലയാളികൾ തനതായ വ്യക്തി മുദ്ര പതിപ്പിക്കണമെന്ന് അദ്ദേഹം എപ്പോഴും എടുത്തു പറയുമായിരുന്നു. സരസ്വതി നമ്പൂതിരി ഭാര്യയും ഡോക്ടർ മായ, ഇ ന്ദു എന്നിവർ മക്കളുമാണ്. അമേരിക്കൻ പ്രവാസി മലയാളിയുടെ ചരിത്രം എഴുതുമ്പോൾ, എം എസ് ടി നമ്പൂരിയുടെ പേര് സ്വർണ്ണ ലിപികളിൽ ആലേഖനം ചെയ്യപ്പെടും. ഞങ്ങളെ ധാരാളം സ്നേഹിച്ച വന്ദ്യ ഗുരുവിന് പ്രണാമമർപികുന്നതായി .ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി സണ്ണി മാളിയേക്കൽ പ്രസിഡണ്ട് ഒരു പ്രസ്താവനയിൽ അറിയിച്ചു .