സിജി പ്ര ഡിവിഷൻ .
സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ സെന്റർ ഫോർ ലേർണിംഗ് ഡിപ്പാർട്ട്മെന്റ് നേതൃത്വത്തിൽ കുട്ടികളുടെ പഠനം പ്രശ്നങ്ങൾ മനസ്സിലാക്കാൻ റമഡിയൽ അസസ്മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 15 രാവിലെ 10 മണിക്ക് കോഴിക്കോട് ചേവായൂർ സിജി ക്യാമ്പസിൽ വച്ച് നടക്കുന്ന പരിപാടിയിൽ, കുട്ടികളുടെ പഠനം, പെരുമാറ്റം, മാനസിക-വൈകാരിക, വികസന സവിശേഷതകള്‍, കഴിവുകള്‍, വെല്ലുവിളികള്‍, വളര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ എന്നിവയെ കുറിച്ച സമഗ്രമായ അറിവും,വിദഗ്ധരുടെ മാർഗ്ഗനിർദ്ദേശങ്ങളും രക്ഷിതാക്കൾക്ക് ലഭ്യമാകും. 6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഈ ക്യാമ്പിൽ പങ്കെടുക്കാം.
താല്പര്യമുള്ളവർ cigi.org/events എന്ന വെബ്സൈറ്റ് വഴിയോ 8086663009 നമ്പർ മുഖേനയോ രജിസ്റ്റർ ചെയ്യാം.കൂടുതൽ വിവരങ്ങൾ അറിയുവാൻ 8086663009 എന്ന നമ്പറിൽ ബന്ധപ്പെടുക .