ജോൺസൺ ചെറിയാൻ.
വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ 398 പേര്‍ മരിച്ചെന്ന് സ്ഥിരീകരണം. കാണാതായവര്‍ക്കായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. തിരിച്ചറിയാനാകാതെ പോയവര്‍ക്കായി പുത്തുമലയില്‍ മൂന്നാം ദിനമായ ഇന്നും കൂട്ട സംസ്‌കാരം നടന്നു. 22 ശരീരഭാഗങ്ങള്‍ പ്രത്യേകമായി ഒരുക്കിയ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. സര്‍വ്വമത പ്രാര്‍ത്ഥനയോടെയായിരുന്നു സംസ്‌കാരം.