ജോൺസൺ ചെറിയാൻ.
സൂറത്ത്∙ ഗുജറാത്തിൽ ആറ് നില കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണം 7 ആയി. തകർന്നുവീണ കെട്ടിടം അനധികൃതമായി നിർമിച്ചതെന്ന് വിവരം. പൊളിച്ച് മാറ്റാൻ നോട്ടീസ് നൽകിയ കെട്ടിടമാണ് തകർന്നത്. നോട്ടീസ് ലഭിച്ചിട്ടും അഞ്ച് കുടുംബങ്ങൾക്ക് മുറികൾ വാടകയ്ക്ക് നൽകി. ഇന്നലെ ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെ സൂറത്തിന് സമീപം സച്ചിൻപാലി ഗ്രാമത്തിലാണ് അപകടം നടന്നത്.