Thursday, May 9, 2024
HomeKeralaവോട്ടുചെയ്യാന്‍ മമ്മൂട്ടിയെത്തി.

വോട്ടുചെയ്യാന്‍ മമ്മൂട്ടിയെത്തി.

ജോൺസൺ ചെറിയാൻ.

പതിവുതെറ്റിക്കാതെ ഇത്തവണയും മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി പൊന്നുരുന്നിയില്‍ വോട്ടുചെയ്യാനെത്തി. ഉച്ചയ്ക്ക് ശേഷം ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി വോട്ടുചെയ്യാനെത്തിയത്. എറണാകുളം വൈറ്റില പൊന്നുരുന്നിയിലെ ബൂത്തിലാണ് മമ്മൂട്ടിയെത്തിയത്. വോട്ടുചെയ്‌തെത്തുന്ന താരത്തെ കാണാന്‍ വന്‍ ജനാവലിയാണ് ബൂത്തിന് പുറത്ത കാത്തുനിന്നത്. ഉദ്യോഗസ്ഥരുമായി കുശലാന്വേഷണം നടത്തിയാണ് താരം മടങ്ങിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ജെ ഷൈനും മമ്മൂട്ടിയോട് ബൂത്ത് പരിസരത്തുവച്ച് സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments