പി പി ചെറിയാൻ.
മക്കലെസ്റ്റർ – ഒക്‌ലഹോമ സിറ്റിയിൽ ഇരട്ടക്കൊലപാതകത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഫിലിപ്പ് ഡീൻ ഹാൻകോക്കിൻറെ വധ ശിക്ഷ വ്യാഴാഴ്ച രാവിലെ നടപ്പാക്കി.അദ്ദേഹത്തിന് 59 വയസ്സായിരുന്നു.
ആറ് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം 2021 ഒക്‌ടോബർ അവസാനം വധശിക്ഷ പുനരാരംഭിച്ചതിന് ശേഷം ഇത് സംസ്ഥാനത്തിന്റെ 11-ാമത്തെ വധശിക്ഷയാണ്.ഈ വർഷം വധിക്കപ്പെട്ട നാലാമത്തെയും.
ഗവർണർ കെവിൻ സ്റ്റിറ്റ് ദയാഹർജി തള്ളിയതിനെത്തുടർന്ന് 2001-ലെ ഇരട്ടക്കൊലപാതകത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഫിലിപ്പ് ഡീൻ ഹാൻകോക്കിനെ വധ ശിക്ഷ നടപ്പാക്കുകയായിരുന്നു .
മാരകമായ വിഷ മിശ്രിതം കുത്തിവയ്പ്പിന് ശേഷം ഒക്ലഹോമ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ വെച്ച് രാവിലെ 11:29 ന് ഹാൻകോക്കിന്റെ മരണം സ്ഥിരീകരിച്ചു.
2001-ൽ ഒക്‌ലഹോമ സിറ്റിയിൽ രണ്ടുപേരെ മാരകമായി വെടിവെച്ചുകൊന്നതായി ഹാൻകോക്ക് സമ്മതിച്ചെങ്കിലും സ്വയരക്ഷയ്ക്കുവേണ്ടിയാണ് താൻ കൊലപ്പെടുത്തിയതെന്ന് ഗർണിയിൽ നിന്നുള്ള അവസാന പ്രസ്താവനയിൽ ഹാൻകോക്ക് പറഞ്ഞു.ബുധനാഴ്ച അവസാന ഭക്ഷണത്തിനായി ഹാൻകോക്ക് ഫ്രൈ ചിക്കനും റൂട്ട് ബിയറും കഴിച്ചു.