Tuesday, December 3, 2024
HomeAmericaമദ്യപിച്ചു വാഹനമോടിച്ചു ഏഴാം തവണ പിടികൂടിയ പ്രതിക്കു കോടതി വിധിച്ചത് 99 വര്ഷം തടവ് .

മദ്യപിച്ചു വാഹനമോടിച്ചു ഏഴാം തവണ പിടികൂടിയ പ്രതിക്കു കോടതി വിധിച്ചത് 99 വര്ഷം തടവ് .

പി പി ചെറിയാൻ.

റെഡ് ഓക്‌ (ഡാളസ്): ഏഴാമത്തെ തവണയും മദ്യപിച്ചു വാഹനമോടിച്ച  കുറ്റത്തിന് ഡാളസ് പ്രാന്തപ്രദേശമായ റെഡ് ഓക്കിൽ താമസിക്കുന്ന വിർജിൽ ബ്രയന്റിനെ III,കോടതി  99 വർഷത്തെ തടവിന് ശിക്ഷിച്ചു.14 വർഷത്തിനിടെ ബ്രയാന്റെ ഏഴാമത്തെ ഡി.ഡബ്ല്യു.ഐയിൽ  ആയിരുന്നു അറസ്റ്റ്.45 കാരനായ ബ്രയന്റിന് 2009-ൽ തന്റെ ആറാമത്തെ DWI ന് 40 വർഷത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു. പിന്നീട് 2019ൽ പരോളിൽ ഇറങ്ങി .

യുഎസ് റൂട്ട് 287-ൽ തെറ്റായ രീതിയിൽ വാഹനമോടിച്ചതിനും മറ്റൊരു ഡ്രൈവറെ റോഡിൽ നിന്ന് ഓടിച്ചതിനും 2022 ജൂലൈ 15 ന് ഇയ്യാൾ അറസ്റ്റിലായിരുന്നു

ബ്രയാന്റിന്റെ ഫോർഡ് എഫ്-150 പിക്കപ്പ് ട്രക്കിൽ നിന്ന് തണുത്ത സിക്‌സ് പാക്ക് രണ്ട് ബിയറുകൾ  പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.അദ്ദേഹത്തിന്റെ രക്തത്തിലെ ആൽക്കഹോൾ സാന്ദ്രത നിയമപരമായ പരിധിയുടെ മൂന്നിരട്ടിയിലധികം.(0.245) ആയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments