Monday, December 2, 2024
HomeKerala60 കഴിഞ്ഞവർക്കും പ്രവാസി ക്ഷേമനിധിയിൽ അംഗത്വം നൽകണം .

60 കഴിഞ്ഞവർക്കും പ്രവാസി ക്ഷേമനിധിയിൽ അംഗത്വം നൽകണം .

പ്രവാസി വെൽഫെയർ ഫോറം.

മലപ്പുറം: പ്രവാസി വെൽഫെയർ ബോർഡിൽ അംഗമാകാനുള്ള പ്രായപരിധി അറുപത് വയസ്സ് എന്നത് മാറ്റി 60 കഴിഞ്ഞവർക്കും പ്രവാസി ക്ഷേമനിധിയിൽ അംഗമാകാനുള്ള അവസരമൊരുക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  സീസൺ സമയത്ത് വിമാന ടിക്കറ്റ് ചാർജ് ഇരട്ടിയും അതിലധികവുമായി വർധിപ്പിച്ച് പാവപ്പെട്ട പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ കേരള സർക്കാർ ഇടപെടണമെന്നും വിമാന ടിക്കറ്റ് കൊള്ളക്ക് ശാശ്വത പരിഹാരമായി യാത്രാ കപ്പൽ സംവിധാനം ഏർപ്പെടുത്തണമെന്നും ഇത് കേരളത്തിലെ ടൂറിസം മേഖലക്ക് കൂടി ഗുണപ്രദമാകുമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. ക്ഷേമനിധി, സാന്ത്വനം സഹായങ്ങൾ തുടങ്ങിയവ പ്രവാസികൾക്ക് ലഭിക്കാൻ കാലതാമസം നേരിടുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മലപ്പുറം ഫാറൂഖ് ഹാളിൽ ചേർന്ന യോഗത്തിൽ ബന്ന മുതുവല്ലൂർ അധ്യക്ഷത വഹിച്ചു.  എകെ സൈതലവി, കോട്ടയിൽ ഇബ്‌റാഹിം, ഹംസ മണ്ടകത്തിങ്കൽ, മുഹമ്മദലി സി വേങ്ങര, മുഹമ്മദലി മാസ്റ്റർ മങ്കട എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments