ജോൺസൺ ചെറിയാൻ.
ഉത്തർപ്രദേശിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്ത് മൂത്രമൊഴിച്ച് ഒരു സംഘം യുവാക്കൾ. ബന്ധു വീട്ടിൽ നിന്ന് മടങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു അതിക്രമം. യുവാക്കൾ വിദ്യാർത്ഥിയെ ക്രൂരമായി മർദിക്കുകയും ചെയ്തു. സംഭവത്തിൽ മൂന്ന് പേർ പൊലീസ് പിടിയിലായി.ഉത്തർപ്രദേശിലെ മീററ്റിൽ നവംബർ 13 നാണ് സംഭവം. യുവാക്കൾ വിദ്യാർത്ഥിയെ മർദിക്കുന്നതിന്റെയും മുഖത്ത് മൂത്രമൊഴിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആദ്യത്തെ വീഡിയോയിൽ പ്രതികളിൽ ഒരാൾ വിദ്യാർത്ഥിയുടെ തലയിലും മുതുകിലും ആവർത്തിച്ച് അടിക്കുന്നത് കാണാം. വേറെ ചിലർ കുട്ടിക്ക് ചുറ്റും നിൽക്കുന്നതും, വിദ്യാർത്ഥി തല്ലരുതെന്ന് അപേക്ഷിക്കുന്നതും വീഡിയോയിൽ ഉണ്ട്. വിദ്യാർത്ഥിയുടെ മുഖത്ത് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്ന രണ്ടാമത്തെ വീഡിയോ.