ജോൺസൺ ചെറിയാൻ.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രസിഡന്റ് റനിൽ വിക്രമസിംഗെയാണ് തീരുമാനം പ്രഖ്യാപിച്ചത്. ക്രിക്കറ്റ് ബോർഡിലെ അഴിമതി തുടച്ചുനീക്കാൻ ശ്രമിച്ച തന്നെ പ്രസിഡന്റ് വധിക്കാൻ ശ്രമിച്ചതായി കായിക മന്ത്രി നേരത്തെ ആരോപിച്ചിരുന്നു.ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ ശ്രീലങ്കയുടെ ദയനീയ തോൽവിക്ക് പിന്നാലെയാണ് മുഴുവൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെയും (എസ്‌എൽസി) കായിക മന്ത്രി പിരിച്ചുവിടുന്നത്. തുടർന്ന് 1996 ൽ ലോകകപ്പ് നേടിയ ക്യാപ്റ്റൻ അർജുന രണതുംഗ അധ്യക്ഷനായ ഒരു ഇടക്കാല സമിതിയെ നിയമിക്കുകയും ചെയ്തു. മുൻ സുപ്രീം കോടതി ജഡ്ജിയും മുൻ ബോർഡ് പ്രസിഡന്റും ഉൾപ്പെടെ ഏഴ് അംഗങ്ങൾ അടങ്ങിയതാണ് സമിതി.