ജോൺസൺ ചെറിയാൻ.
ഇന്ത്യയിലേക്ക് പുറപ്പെട്ട ഇസ്രയേൽ ചരക്കുകപ്പൽ പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഹൂതി വിമതർ. തെക്കൻ ചെങ്കടലിൽ വെച്ചാണ് കപ്പൽ ഹൂതി വിമതർ പിടിച്ചെടുത്തത്. വിവിധ രാജ്യങ്ങളിലെ 25ഓളം പൗരന്മാർ കപ്പലിലുണ്ടെന്നാണ് വിവരം. യുക്രൈയ്ൻ, ബൾഗേറിയ, ഫിലിപ്പീൻസ്, മെക്‌സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കപ്പലിലുള്ളത്. ഇസ്രയേൽ കപ്പലാണിതെന്ന് അവകാശപ്പെട്ടാണ് ഹൂതികൾ ഇത് പിടിച്ചെടുത്തത്. ‘ഗാലക്‌സി ലീഡർ’ എന്ന ഈ കപ്പലിന്റെ ഉടമസ്ഥൻ ഒരു ഇസ്രയേലി ശതകോടീശ്വരൻ ആണെന്നാണ് വിവരം.