ജോൺസൺ ചെറിയാൻ.
ഗസ്സയിൽ ആക്രമണം തുടരുന്നതിനിടെ ഇസ്രയേലുമായി സന്ധി കരാറിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് ഹമാസ് തലവൻ. ഹമാസ് ഉദ്യോഗസ്ഥർ ഇസ്രയേലുമായി ഉടമ്പടി കരാറിലെത്താൻ അടുത്തുവെന്നും ഖത്തറി മധ്യസ്ഥർക്ക് സംഘം മറുപടി നൽകിയിട്ടുണ്ടെന്നും ഇസ്മായിൽ ഹനിയ്യ അറിയിച്ചു.എന്നാൽ കരാർ എത്രനാൾ നീണ്ടുനിൽക്കും, ഗാസയിലേക്ക് സഹായം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ, ഇസ്രായേലിലെ ഫലസ്തീൻ തടവുകാർക്കായി ഹമാസ് കൈവശം വച്ചിരിക്കുന്ന ഇസ്രായേലി ബന്ദികളെ കൈമാറൽ എന്നിവയെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടന്നതെന്ന് ഹമാസ് ഉദ്യോഗസ്ഥൻ അറിയിച്ചു.