ജോൺസൺ ചെറിയാൻ.
ലഹരി വിരുദ്ധ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന പത്തൊന്‍പതുകാരനെ എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം കരിമഠം കോളനിയിലെ അലിയാര്‍, അജിത ദമ്പതികളുടെ മകന്‍ അര്‍ഷാദ് ആണ് കൊല്ലപ്പെട്ടത്. എട്ടംഗ അക്രമി സംഘം കോളനിയിലെത്തി അര്‍ഷാദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അര്‍ഷാദിന്റെ സഹോദരന്‍ അല്‍ അമീന് കൈക്ക് പരുക്കേറ്റു.