ജോൺസൺ ചെറിയാൻ.
2023ലെ നാമം പൊളിറ്റിക്കല്‍ എക്‌സലന്‍സ് അവാര്‍ഡ് ഡോ. ആനി പോളിന്. ന്യൂയോര്‍ക്കിലെ റോക്ക്ലാന്‍ഡ് കൗണ്ടിയുടെ നിയമസഭാ വൈസ് ചെയറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി വനിതയാണ് ആനി പോള്‍. പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായാണ് റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ വൈസ് ചെയര്‍ പദവി ലഭിച്ചത്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് ന്യൂയോര്‍ക്കിലെ ആദ്യ ഇന്ത്യന്‍ വനിതാ ലെജിസ്ലേറ്ററായി 2011 ല്‍ ചരിത്രം കുറിച്ച ആനി പോള്‍ തുടര്‍ച്ചയായി നാലാം തവണയാണ് ലെജിസ്ലേറ്റര്‍ പദവി അലങ്കരിക്കുന്നത്.