ജോൺസൺ ചെറിയാൻ.
റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റി RWJ മെഡിക്കല്‍ സ്‌കൂളിലെ റിസര്‍ച്ച് അസോസിയേറ്റും ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ നിയമ വിദ്യാര്‍ത്ഥിനിയുമായ ഡോ. സില്‍ജി എബ്രഹാം പ്രസിഡന്റ് ഓഫീസ് ഓഫ് മാനേജ്മെന്റ് ആന്റ് ബജറ്റിന്റെ എക്സിക്യൂട്ടീവ് ഓഫീസില്‍ ഇന്റേണ്‍ ചെയ്യുകയാണ്.ബിഎസ്‌സി നഴ്‌സിംഗ് പൂര്‍ത്തിയാക്കിയ സില്‍ജി റട്േഗഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി. റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഔട്ട്സ്റ്റാന്റിംഗ് സീനിയര്‍ അവാര്‍ഡും ക്ലിനിക്കല്‍ പ്രാക്ടീസിലെ മികവിനുള്ള ഫ്രാന്‍സെസ് മാര്‍ക്കസ് സ്റ്റെയിന്‍ഡിയര്‍ മെമ്മോറിയല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ബിരുദത്തിനു ശേഷം, നെവാര്‍ക്ക് ബെത്ത് ഇസ്രായേല്‍ മെഡിക്കല്‍ സെന്ററില്‍ നിയോനാറ്റല്‍ ഐസിയുവില്‍ രജിസ്റ്റേഡ് നഴ്‌സായി സില്‍ജി ജോലി ചെയ്തു.