Sunday, November 3, 2024
HomeGulfഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ ഓണ്‍ ലൈന്‍ പതിപ്പും മൊബൈല്‍ ആപ്‌ളിക്കേഷനുകളും പുറത്തിറക്കി.

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ ഓണ്‍ ലൈന്‍ പതിപ്പും മൊബൈല്‍ ആപ്‌ളിക്കേഷനുകളും പുറത്തിറക്കി.

സെക്കോമീഡിയപ്ലസ്.

ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പതിനേഴാമത് എഡിഷന്റെ ഓണ്‍ ലൈന്‍ പതിപ്പും മൊബൈല്‍ ആപ്‌ളിക്കേഷനുകളും പുറത്തിറക്കി .ബര്‍വ വില്ലേജിലെ കാലിക്കറ്റ് ടേസ്റ്റ് റസ്റ്റോറന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈന്‍ പതിപ്പിന്റെ ഉദ്ഘാടനം ഏജ് ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് ജനറല്‍ മാനേജര്‍ ശെല്‍വ കുമാരന്‍ നിര്‍വഹിച്ചു.

ഐഒഎസ് ആപ്‌ളിക്കേഷന്‍ പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളു വന്‍സര്‍ ഏയ്ഞ്ചല്‍ റോഷനും ദോഹ ബ്യൂട്ടി സെന്ററര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷീല ഫിലിപ്പോസും ചേര്‍ന്നാണ് പുറത്തിറക്കിയത്. ആന്‍ഡ്രോയിഡ് ആപ്‌ളിക്കേഷന്‍ ഖത്തര്‍ ബിസിനസ് ഫോറം ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൊയ്തീനും ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് സി.എ. ഷാനവാസ് ബാവയും ചേര്‍ന്ന് പ്രകാശനം ചെയ്തു.

എക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഡോ. പി.എ. ശുക്കൂര്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. സെപ്രോടെക് സി.ഇ.ഒ ജോസ് ഫിലിപ്പ്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, അല്‍ മവാസിം ട്രാന്‍സ് ലേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷഫീഖ് ഹുദവി , ഷൈന്‍ ഗോള്‍ഡ് ആന്റ് ഡൈമണ്ട്‌സ് മാര്‍ക്കറ്റിംഗ് മാനേജര്‍ സമീര്‍ ആദം, കണ്‍ട്രോള്‍ വേസ്റ്റ് മാനേജ്‌മെന്റ് കമ്പനി ജനറല്‍ മാനേജര്‍ ഇസ് മാഈല്‍ എന്നിവര്‍ വിശിഷ്ട അതിഥികളായിരുന്നു.

പ്രിന്റ്, ഓണ്‍ ലൈന്‍, മൊബൈല്‍ ആപ്ളിക്കേഷന്‍ എന്നീ മൂന്ന് പ്ളാറ്റ് ഫോമുകളിലും ലഭ്യമായ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഉപഭോക്താക്കളേയും സംരംഭകരേയും തൃപ്തിപ്പെടുത്തിയാണ് മുന്നേറുന്നതെന്നും ഓരോ പതിപ്പിലും കൂടുതല്‍ പുതുമകള്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കാറുണ്ടെന്നും മീഡിയ പ്ളസ് സി.ഇ. ഒ.യും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര പറഞ്ഞു.

ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് ഖത്തറിലുള്ളവര്‍ 4324853 എന്ന നമ്പറില്‍ ബന്ധപ്പെടണം. www.qatarcontact.com എന്നതാണ് ഓണ്‍ലൈന്‍ വിലാസം

ഫോട്ടോ. ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ ഐഒഎസ് ആപ്‌ളിക്കേഷന്‍ പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഏയ്ഞ്ചല്‍ റോഷനും ദോഹ ബ്യൂട്ടി സെന്ററര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷീല ഫിലിപ്പോസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments