Wednesday, January 15, 2025
HomeAmericaസെന്റ് മേരീസ് മലങ്കര ഓർത്തഡോസ് ചർച്ച് ഹാർവെസ്ററ് ഫെസ്റ്റിവൽ നവംബർ 4 ശനിയാഴ്ച.

സെന്റ് മേരീസ് മലങ്കര ഓർത്തഡോസ് ചർച്ച് ഹാർവെസ്ററ് ഫെസ്റ്റിവൽ നവംബർ 4 ശനിയാഴ്ച.

ശ്രീകുമാർബാബു ഉണ്ണിത്താൻ.

ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റ്ൻ  സെന്റ് മേരീസ് മലങ്കര ഓർത്തഡോസ് ചർച്ച് നവംബർ 4 ശനിയാഴ്ച ഹാർവെസ്ററ് ഫെസ്റ്റിവൽ നടത്തുന്നു. 2010ൽ  സ്ഥാപിതമായചർച്ചിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും  വലിയ ഒരു കമ്മ്യൂണിറ്റി ഇവന്റ് നടത്തുന്നത്. ഒക്ടോബർ 4ന്  മോറാൻ മാർ ബസേലിയസ് മാർത്തോമ്മാ മാത്യു തൃതീയൻ കാതോലിക്ക ബാവ തിരുമേനി പള്ളി സന്ദർശിച്ച അവസരത്തിൽ ആദ്യ കൂപ്പൺ ഉൽഘാടനം ചെയ്തു .ഈ  അവസരത്തിൽ സംസാരിച്ച അദ്ദേഹം  ഫെസ്റ്റിവൽ വിജയകരമാകാൻ  പ്രാർത്ഥിക്കുകയും എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും   നേരുകയും ചെയ്തു. പരിശുദ്ധ ബാവ തിരുമേനിയുടെ കൈകൊണ്ടു തന്നെ ഈ കൂപ്പൺ ഉൽഘാടനം ചെയ്യുവാൻ കഴിഞ്ഞത് തന്നെ ദൈവനുഗ്രഹം ആയി കാണുന്നതായി ജനറൽ കൺവീനേഴ്‌സ് ആയ എറിക് മാത്യുവും മോൺസൺ പുന്നൂസും അറിയിച്ചു.

സ്റ്റാൻഫോർഡ്  മേയർ കെൻ മാത്യുവും മിസോറി സിറ്റി മേയർ റോബിൻ ഏലക്കാട്ടും ചേർന്ന്  ഹാർവെസ്ററ് ഫെസ്റ്റിവേലിന്റെ ലോഗോയും  അനാച്ഛാദനം ചെയ്തു.

നവംബർ 4 ശനിയാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 6 മണിവരെ  ഷുഗർ ലാൻഡിലുള്ള സെന്റ് മേരീസ് മലങ്കര ഓർത്തഡോസ് പള്ളിയിൽ വെച്ച് തന്നെയാണ് ഹാർവെസ്ററ് ഫെസ്റ്റിവൽ നടത്തുന്നത്. ഇൻഡ്യൻ ഭക്ഷണ വൈവിദ്ധ്യങ്ങളുടെ വിവധ കലവറകൾ തന്നെ  ഈ ഫെസ്റ്റിവലിൽ സംഘാടകർ ഒരുക്കുന്നുണ്ട്. ഇതോടൊപ്പം. കുട്ടികൾക്ക് വേണ്ടി പലവിധത്തിലുള്ള ഗെയിംസും , Bounce House, Face Painting തുടങ്ങി മറ്റു വിനോദങ്ങളും, വൈകുന്നേരം വിവധ കലാപരിപാടികൾ ഉൾക്കൊള്ളുന്ന സ്റ്റേജ് ഷോകളുംഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ജനറൽ കൺവീനേഴ്‌സ് ആയ എറിക് മാത്യുവും മോൺസൺ പുന്നൂസും അറിയിച്ചു.

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്‌ജ്‌ ജൂലി മാത്യു ഈ ഹാർവെസ്ററ് ഫെസ്റ്റിവൽ 11 .30 ന്  ഉൽഘാടനം ചെയ്യും .കൂടാതെ മേയർ കെൻ മാത്യുവും , മേയർ റോബിൻ ഇലക്കാട്ടും കൗണ്ടി ജഡ്‌ജ്‌ സുരേന്ദ്രൻ പട്ടേലും ഈ  അവസരത്തിൽ  പങ്കെടുക്കുന്നതാണ്    എന്ന് എറിക്ക് മാത്യു അറിയിച്ചു.

ഹാർവെസ്ററ് ഫെസ്റ്റിവേലിന്റെ സ്പോൺസേർസ് ആയ ബെന്നി ജോർജ് (Soluna Realty),സോമി തോമസ് (ERA Realty),Best Indian Grocery & Cafe,ഷിജിമോൻ ജേക്കബ് (Everest Realty),അരുൺ മാത്യു (Secure Mortgage),സന്തോഷ് ഐയ്പ്പ് (Prompt Realty),Adhi Studios, Skyline Studios, and media partner is BeatzFM 98.7. എന്നിവർക്ക് ഹാർവെസ്ററ് ഫെസ്റ്റിവേലിന്റെ പേരിൽ നന്ദി രേഖപ്പെടുത്തി.

ഹ്യൂസ്റ്റൺ  സെന്റ് മേരീസ് മലങ്കര ഓർത്തഡോസ് ചർച്ചിന്റെ  പേരിൽ ഏവരെയും ഹാർവെസ്ററ് ഫെസ്റ്റിവെലിലെക്ക്  സ്വാഗതം ചെയ്യുന്നതായി ഫാദർ ജോൺസൻ പുഞ്ചക്കോ ഫോണം അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് : Eric Mathew (443-314-9107) , Monson Punnoose (407-346-3228)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments