Wednesday, January 15, 2025
HomeKeralaകാലിക്കറ്റ് യൂനിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ഫ്രറ്റേണിറ്റിക്ക് ജില്ലയിൽ ചരിത്ര നേട്ടം .

കാലിക്കറ്റ് യൂനിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ഫ്രറ്റേണിറ്റിക്ക് ജില്ലയിൽ ചരിത്ര നേട്ടം .

വെൽഫെറെ പാർട്ടി മലപ്പുറം .

മലപ്പുറം :- 2023-24 അധ്യയന വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റിന് ചരിത്ര നേട്ടം. ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ നിലനിന്നിരുന്ന ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കോട്ടക്കൽ തകർക്കാനും വ്യത്യസ്ത ക്യാമ്പസോകളിൽ നിർണായക ശക്തിയാവാനും ഇത്തവണത്തെ ഇലക്ഷനിൽ ഫ്രറ്റേണിറ്റിക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷങ്ങളിലെ സീറ്റുകളും യൂണിയനും നിലനിർത്താനും പുതിയ അക്കൗണ്ടുകൾ തുറക്കാനും ഇത്തവണ ഫ്രറ്റേണിറ്റി കഴിഞ്ഞു. ജില്ലയിൽ എൻ.എസ്.എസ് മഞ്ചേരി, എം .ഇ.എസ് പൊന്നാനി,അജാസ് പൂപ്പലം,WIC വണ്ടൂർ, ഫലാഹിയ കോളേജ് മലപ്പുറം, ഇലാഹിയ കോളേജ് തിരൂർക്കാട്, എം സി ടി കോളേജ് സീ യു ടി ഇ സി, തുടങ്ങി 8 കോളേജുകളിൽ കോളേജുകളിൽ ഫ്രറ്റേണിറ്റി യൂണിയൻ നിലവിൽ വന്നു. ഇതിൽ അജാസ് കോളേജിൽ തുടർച്ചയായ അഞ്ചാം തവണയാണ് ഫ്രറ്റേണിറ്റി യൂണിയൻ നിലവിൽ വരുന്നത്. ഇത് കൂടാതെ വ്യത്യസ്ത ക്യാമ്പസുകളിലായി  31 ജനറൽ സീറ്റുകളും,15 അസോസിയേഷനുകളും , 106 ക്ലാസും റപ്പുകളും ഫ്രറ്റേണിറ്റി ജില്ലയിൽ നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments