ജയപ്രകാശ് നായര്‍.
ന്യൂയോർക്ക്: സനാതന ധർമ്മത്തെ അടിസ്ഥാനമാക്കിയുള്ള സ്വാമി ഉദിത് ചൈതന്യജി നയിക്കുന്ന പ്രസംഗ പരമ്പര നവംബർ 4, 5 (ശനി, ഞായർ) തിയ്യതികളില്‍ വൈകുന്നേരം 4 മണി മുതൽ ന്യൂയോര്‍ക്കിലെ ടൈസന്‍ സെന്ററില്‍ (26 North Tyson Ave, Floral Park, New York 11001) ആരംഭിക്കും.
ന്യൂയോര്‍ക്ക് അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ “ലോക സമാധാനം” കാംക്ഷിച്ചുകൊണ്ട് നടത്തുന്ന ഈ സദുദ്യമത്തിലേക്ക് ജാതിമത ഭേദമെന്യേ എല്ലാവരേയും ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
ആദ്യ ദിവസമായ നവംബര്‍ 4 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് സംപൂജ്യ സ്വാമി ഉദിത് ചൈതന്യജിക്ക് പൂർണ്ണ കുംഭം നൽകി സ്വീകരണം നല്‍കും. തുടർന്ന് 7 മണി വരെ പ്രഭാഷണം. 7 മണി മുതൽ ലൈവ് ഓർക്കസ്ട്രയോടു കൂടി ഗാനകോകിലം അനിതാ കൃഷ്ണയുടെ സംഗീത സദസ്സ്.
5-ാം തീയതി ഞായറാഴ്ച വൈകീട്ട് 4 മണി മുതൽ സ്വാമിജിയുടെ പ്രഭാഷണവും, തുടർന്ന് കുട്ടികളുടെ കലാപ്രകടനവും സൗഹൃദ വിരുന്നും ഉണ്ടായിരിക്കും. ഏവർക്കും പ്രവേശനം സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: ഗോപിനാഥക്കുറുപ്പ് (845) 548-3938, രഘുവരൻ നായർ (917) 691-6622, രാജഗോപാൽ കുന്നപ്പള്ളി (917) 444-0466, അപ്പുക്കുട്ടൻ നായർ (845) 642-9232.