ജോൺസൺ ചെറിയാൻ.
കോഴിക്കോട്: കുറ്റ്യാടിയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. പശുക്കടവ് എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിയും മലപ്പുറം അരീക്കോട് സ്വദേശിയുമായ അജോൺ ആണ് മരിച്ചത്. കുറ്റ്യാടി-മുള്ളൻകുന്ന് റോഡിൽ കല്ലുനിരയിൽ കോൺക്രീറ്റ് മിക്സിങ് വാഹനവും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിയെ പരുക്കുകളോടെ കുറ്റ്യാടി ഗവൺമെന്റ് ഹോസ്പിറ്റലിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റി.