Tuesday, March 31, 2026
HomeAmericaയു.ഡി.എഫിന്റെ വിജയത്തിനായി പ്രവാസി സമൂഹം കൈകോർക്കണം; ഐ.ഒ.സി ഡാളസ് ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാൻ.

യു.ഡി.എഫിന്റെ വിജയത്തിനായി പ്രവാസി സമൂഹം കൈകോർക്കണം; ഐ.ഒ.സി ഡാളസ് ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാൻ.

ബാബു പി സൈമൺ.

ഡാളസ്: കേരള നിയമ സഭാ തിരഞ്ഞെടുപ്പ് അവലോകന യോഗം മാർച്ച് 29-ന് ഡാളസിലെ വാൽവുഡ്  പാർക്ക്‌വേയിലുള്ള കോൺഫറൻസ് ഹാളിൽ ഐ.ഒ.സി ഡാളസ് ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാന്റെ അധ്യക്ഷതയിൽ ചേർന്നു. കേരളത്തിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കാൻ പ്രവാസി മലയാളി സമൂഹം സജീവമായി രംഗത്തിറങ്ങണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ഡാളസ് ചാപ്റ്റർ പ്രസിഡന്റ് ആഹ്വാനം ചെയ്തു.

കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം യോഗം വിശദമായി വിലയിരുത്തി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അമേരിക്കയിലെ മലയാളി സമൂഹത്തിന് നൽകാൻ കഴിയുന്ന നിർണ്ണായകമായ സംഭാവനകളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. പ്രവാസികളുടെ വോട്ടുകൾ യു.ഡി.എഫിന് ഉറപ്പാക്കുന്നതിനോടൊപ്പം, നാട്ടിലുള്ള തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സ്വാധീനിക്കുന്നതിൽ ഡാളസിലെ  ഐ.ഒ.സി പ്രവർത്തകർ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെക്കണമെന്ന് പ്രസിഡന്റ് മാത്യു നൈനാൻ ആവശ്യപ്പെട്ടു.

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഐ.ഒ.സി നാഷണൽ കമ്മിറ്റി രൂപീകരിക്കുന്ന ഫണ്ടിലേക്ക് ഡാളസ് ചാപ്റ്റർ തങ്ങളുടെ വിഹിതം നൽകാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ചാപ്റ്റർ ഭാരവാഹികളായ ബിനോയ് ഫിലിപ്പ് (ട്രഷറർ), സിബു ജോസഫ് (ജോയിന്റ് ട്രഷറർ), വെസ്‌ലി മാത്യു (എക്സിക്യൂട്ടീവ് അംഗം), ജോഫി ജേക്കബ് (യൂത്ത് കോർഡിനേറ്റർ), ജെ.പി. ജോൺ (സീനിയർ അഡ്വൈസർ), സിജു ജോർജ് (എക്സിക്യൂട്ടീവ് അംഗം), എന്നിവരും, നിരവധി പ്രവർത്തകരും പങ്കെടുത്തു സംസാരിച്ചു. വൈകുന്നേരം 5-ന് ആരംഭിച്ച യോഗം ചർച്ചകൾക്ക് ശേഷം 6:30-ഓടെ അവസാനിച്ചു. ജോയിന്റ് സെക്രട്ടറി നെബു കുര്യാക്കോസ് യോഗത്തിന്റെ റിപ്പോർട്ട് സമർപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments