ജോൺസൺ ചെറിയാൻ.
നാട്ടിൽ ആകെ ഉണ്ടായിരുന്ന സമ്പാദ്യമായ വീടും വസ്തുവും അപകടത്തിൽ പരുക്ക് പറ്റിയ ഭാര്യയുടെ ചികിത്സയ്ക്കുള്ള ഭീമമായ തുകക്ക് വേണ്ടി വിറ്റിരുന്നു. ബാക്കി വന്ന 16 ലക്ഷത്തോളം രൂപ ബഹ്രൈനിൽ ഉണ്ടായിരുന്ന മകന്റെ നിർദേശ പ്രകാരം കഫ്തീരിയ തുടങ്ങാൻ വേണ്ടി കൊടുത്തു. ഏക സഹോദരിയെ വിസിറ്റിംഗ് വീസ എടുത്തു കൊണ്ട്‌വന്ന് അവരുടെ പേരിൽ അറാദിൽ ഷോപ്പ് എഗ്രിമെന്റ് രജിസ്റ്റർ ചെയ്യിക്കുകയും അന്ന് തന്നെ സഹോദരിയെ നാട്ടിലേക്ക് അയക്കുകയും ബിസിനസ് തുടങ്ങുകയും ചെയ്തു. പിന്നാലെ അമ്മയെ വിസിറ്റിംഗ് വിസയിൽ ഇവിടെ കൊണ്ട് വരികയായിരുന്നു.
എന്നാൽ പ്രതീക്ഷിച്ചത് പോലെ കച്ചവടം നടന്നില്ല. കടയുടെ ചിലവുകൾക്കും ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും തികയാത്ത അവസ്ഥയിൽ എത്തി കാര്യങ്ങൾ. അങ്ങനെ കടം കൂടി സ്ഥാപനം പൂട്ടേണ്ടി വന്നു. അമ്മയുടെ വിസിറ്റിംഗ് വിസ പുതുക്കാനും സാധിച്ചില്ല. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ അച്ഛൻ വേറെ ജോലിക്ക് കയറിയെങ്കിലും, 60 വയസ് തികഞ്ഞതിനാൽ വീസ അടിക്കാൻ കഴിയാത്തതിനാൽ അവിടെ നിന്ന് പറഞ്ഞു വിട്ടു. തുടർന്ന് ജീവിതം വഴിമുട്ടിയ സാചര്യത്തിൽ ഇരുട്ടടിയെന്നോണം മകൻ അച്ഛനേയും അമ്മയേയും ബഹ്രൈനിൽ തനിച്ചാക്കി നാട്ടിലേക്ക് മുങ്ങുകയായിരുന്നു.