ജോൺസൺ ചെറിയാൻ.
വംശീയ അധിക്ഷേപത്തിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന് പരാതി നൽകി. വിഷയത്തിൽ അന്വേഷണം വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. നടപടി എടുക്കണമെന്ന് ബംഗളൂരു എഫ്സിയോടും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആവശ്യപ്പെട്ടിരിക്കുകയാണ്.വിഷയത്തിൽ നേരത്തെ ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട രംഗത്തെത്തിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് താരം ഐബെനെ വംശീയമായി അധിഷേപ്പിച്ചതിൽ നടപടിയെടുക്കണമെന്നാണ് മഞ്ഞപ്പട ആവശ്യപ്പെട്ടത്. ബംഗളൂരു താരം റയാൻ വില്ലാംസിനെതിരെയാണ് ആരാധകരുടെ ആരോപണം. കളിയുടെ 82–ാം മിനിറ്റിലുണ്ടായ തർക്കത്തിലാണ് എയ്ബനെ വില്യംസ് അധിക്ഷേപിച്ചത്. ഇക്കാര്യത്തിൽ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്.