ജോൺസൺ ചെറിയാൻ.
ചന്ദ്രയാൻ മൂന്നിലെ ലാൻഡറും റോവറും സജീവമാക്കാനുള്ള ശ്രമത്തിന് തിരിച്ചടി. ലാൻഡറിൽ നിന്ന് സിഗ്നലുകൾ ലഭിയ്ക്കുന്നില്ലെന്ന് സ്ഥിരീകരിച്ച് ഐഎസ്ആർഒ. സാങ്കേതിക കാരണങ്ങളാൽ ശ്രമം നാളത്തേയ്ക്ക് മാറ്റിയതായി അഹമ്മദാബാദ് സ്പേസ് ആപ്ളിക്കേഷൻ സെന്റർ ഡയറക്ടർ നിലേഷ് ദേശായിയും അറിയിച്ചു.ചന്ദ്രനിൽ സൂര്യാസ്തമയം തുടങ്ങിയതോടെ സെപ്റ്റംബർ രണ്ടിന് റോവറും നാലിന് ലാൻഡറും സ്ലീപിങ് മോഡിലേക്ക് മാറിയിരുന്നു. മൈനസ് 180 ഡിഗ്രി സെൽഷ്യസ് എന്ന കൊടുംതണുപ്പിൽ കഴിഞ്ഞ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സൂര്യപ്രകാശം എത്തുമ്പോഴേക്കും ഒരിക്കൽ കൂടി സജീവമാകുമെന്ന പ്രതീക്ഷ ഐഎസ്ആർഒ ഇപ്പോഴും പങ്കുവയ്ക്കുന്നു.