മൊയ്‌ദീൻ പുത്തൻചിറ .
ന്യൂയോർക്ക്: ഭാരത് ബോട്ട് ക്ലബ്ബ് വര്‍ഷം തോറും നടത്തിവരാറുള്ള കുടുംബ സംഗമം ഈ വർഷവും പതിവുപോലെ വിപുലമായ പരിപാടികളോടെ ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസ് റസ്റ്റോറന്റിൽ വച്ച് ഒക്ടോബർ 21-ാം തീയതി ശനിയാഴ്ച വൈകീട്ട് 5 മണി മുതൽ നടത്തുന്നതാണെന്ന് പ്രസിഡന്റ് വിശ്വനാഥൻ കുഞ്ഞുപിള്ള, സെക്രട്ടറി വിശാൽ വിജയൻ, ട്രഷറർ ജയപ്രകാശ് നായർ, ക്യാപ്റ്റൻ മനോജ് ദാസ്, ടീം മാനേജർ ചെറിയാൻ ചക്കാലപ്പടിക്കൽ, ട്രസ്റ്റീ ബോർഡ് ചെയർമാൻ ബിജു മാത്യു എന്നിവർ സംയുക്തമായി അറിയിച്ചു.
നൃത്തനൃത്യങ്ങൾ, ഗാനങ്ങൾ, മിമിക്രി, വഞ്ചിപ്പാട്ട് എന്നിവ കൂടാതെ കണ്ണഞ്ചിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണെന്ന് പ്രോഗ്രാം കോഓര്‍ഡിനേറ്റർ രാധാകൃഷ്ണൻ കുഞ്ഞുപിള്ള അറിയിച്ചു.
ന്യൂയോർക്കിലെ ഫ്ലഷിംഗ് മെഡോ പാർക്കിൽ നടന്ന ഡ്രാഗൺ ബോട്ട് റെയ്‌സ് മത്സരത്തിൽ വിജയ കിരീടം നേടിയ ടീമംഗങ്ങളെ അന്നേദിവസം ആദരിക്കുന്നതാണ്.