Monday, September 9, 2024
HomeIndiaചിമ്പു, ധനുഷ്, വിശാൽ, അഥർവ എന്നീ താരങ്ങൾക്ക് വിലക്ക്.

ചിമ്പു, ധനുഷ്, വിശാൽ, അഥർവ എന്നീ താരങ്ങൾക്ക് വിലക്ക്.

ജോൺസൺ ചെറിയാൻ.

നാല് യുവനടന്മാർക്കെതിരെ കടുത്ത നടപടിയുമായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ചിമ്പു, ധനുഷ്, വിശാൽ, അഥർവ എന്നീ നാല് താരങ്ങൾക്കെതിരെയാണ് റെഡ് കാർഡ് പുറത്തിറക്കിയത്. ഫലത്തിൽ തമിഴ് സിനിമയിൽനിന്നുള്ള വിലക്കു തന്നെയാകുമിത്. മോശം പെരുമാറ്റം, നിർമാതാക്കളുമായി സഹകരിക്കുന്നില്ല ഉൾപ്പെടെയുള്ള കാരണങ്ങളാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.നേരത്തെ ഏറ്റെടുത്ത സിനിമയ്ക്കായി നിർമാതാവുമായി സഹകരിക്കാതിരിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നാണു ധനുഷിനെതിരായ നടപടിക്കു കാരണമായി പറയുന്നത്. ടി.എഫ്.പി.സി പ്രസിഡന്റായിരുന്ന കാലത്തെ സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് വിശാലിനെതിരെ നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments