ജോൺസൺ ചെറിയാൻ.

കേരളത്തിലെ നിപ വ്യാപനത്തെ തുടർന്ന് വയനാടൻ അതിർത്തി പോസ്റ്റുകളിൽ കർണാടകയും തമിഴ്നാടും പരിശോധന നടത്തുന്നു. ഇരു സംസ്ഥാനങ്ങളുടെയും ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തുന്നത്. തെർമോ സ്കാനർ ഉപയോഗിച്ച് പനി പരിശോധിച്ചാണ് ആളുകളെ കടത്തിവിടുന്നത്.നിപ പ്രതിരോധ ക്രമീകരണങ്ങൾക്കായി മന്ത്രി എകെ ശശിധരൻ്റെ അധ്യക്ഷതയിൽ ഇന്ന് ഉച്ചയ്ക്ക് മൂന്നിന് കളക്ടറേറ്റിൽ യോഗം നടക്കും. വ്യാജ വാർത്തകൾക്കെതിരെ ജാഗ്രത വേണമെന്ന് വയനാട് ഡിഎംഒ അറിയിച്ചു. നിലവിൽ ജില്ലയിൽ ആരും സമ്പർക്ക പട്ടികയിൽ ഇല്ല. മുൻകരുതൽ എന്ന നിലയിൽ പൊതു പരിപാടികളിലും ചടങ്ങുകളിലും മാസ്ക് ധരിക്കണം. ആശുപത്രി രോഗി സന്ദർശനങ്ങളും അനാവശ്യ യാത്രകളും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.