ജോൺസൺ ചെറിയാൻ .
യുഎസില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പൊലീസുകാരനെതിരെ രൂക്ഷ വിമര്‍ശനം. വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നാലെ പൊലീസുകാരന്റെ പൊട്ടിച്ചിരിച്ചുള്ള പ്രതികരണം പുറത്തുവന്നതോടെയാണ് സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രതിഷേധം ഉയരുന്നത്. പൊലീസുകാരനെതിരെ സിയാറ്റില്‍ പൊലീസ് വാച്ച് ഡോഗ് ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ചു.
ഇന്ത്യന്‍ വംശജയായ ജാഹ്നവി കണ്ഠുല ആണ് യുഎസില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പൊലീസിന്റെ വാഹനം ഇടിച്ച് മരിച്ചത്. ആന്ധ്രപ്രദേശ് സ്വദേശിനിയായ 23കാരിജാഹ്നവി നോര്‍ത്ത് ഈസ്റ്റ് യൂണിവേഴ്‌സിറ്റി ബിരുദവിദ്യാര്‍ത്ഥിനിയാണ്.
ജാഹ്നവിയുടെ അപകടത്തിന് പിന്നാലെ സംഭവത്തെ കുറിച്ച് സഹപൊലീസുകാരനോട് പറഞ്ഞ്, പൊട്ടിച്ചിരിക്കുന്ന സിയാറ്റില്‍ പൊലീസിന്റെ വിഡിയോ ആണ് പുറത്തായത്. ക്യാമറയില്‍ പതിഞ്ഞ വിഡിയോ പുറത്തായതോടെ പൊലീസുകാരനെതിരെ സിയാറ്റില്‍ പൊലീസ് വാച്ച് ഡോഗ് ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ചു.