ജോൺസൺ ചെറിയാൻ .
പരുക്കേറ്റെങ്കിലും ടീമിനൊപ്പം തുടരാൻ സഹ പരിശീലകനായി രജിസ്റ്റർ ചെയ്ത് അർജൻ്റൈൻ ക്യാപ്റ്റൻ ലയണൽ മെസി. ബൊളീവിയക്കെതിരെ ഇന്നലെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് മെസി സഹപരിശീലകനായി ബെഞ്ചിലിരുന്നത്. പരുക്കേറ്റതിനാൽ താരം ബൊളീവിയക്കെതിരെ കളിച്ചിരുന്നില്ല.ടീമിൽ ഇല്ലെങ്കിൽ ഡഗൗട്ടിലിരിക്കണമെങ്കിൽ പരിശീലക സംഘത്തിലുണ്ടാവണമെന്നാണ് ഫിഫയുടെ നിബന്ധന. ഈ നിബന്ധനയിലെ പഴുത് മുതലെടുത്ത മെസി താൻ സഹപരിശീലകനാവുകയാണെന്ന രേഖകൾ ഫിഫയ്ക്ക് സമർപ്പിച്ച് അനുമതി നേടുകയായിരുന്നു. മത്സരത്തിൽ ബൊളീവിയയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജൻ്റീന വീഴ്ത്തി.