ജോൺസൺ ചെറിയാൻ .
രാജ്യത്തെ സ്‌കൂളുകളില്‍ നിഖാബ് നിരോധിക്കുമെന്ന് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന സെപ്തംബര്‍ 30 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഈജിപ്ഷ്യന്‍ വിദ്യാഭ്യാസ മന്ത്രി റെദ ഹെഗസി ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതിയ മാര്‍ഗനിര്‍ദേശവും പുറത്തിറക്കി.റിപ്പോര്‍ട്ടുകളനുസരിച്ച് ഇനി മുതല്‍ വിദ്യാര്‍ത്ഥികള്‍ മുഖം പൂര്‍ണമായും മറയ്ക്കുന്ന നിഖാബ് ഉപയോഗിക്കേണ്ടതില്ല. പകരം തലമാത്രം മൂടുന്ന തരത്തില്‍ ശിരോവസ്ത്രം ധരിച്ചാല്‍ മതി. അതേസമയം, വിദ്യാഭ്യാസ വകുപ്പ് അന്തിമ തീരുമാനം കൈകൊള്ളാതെ, നിഖാബ് നിരോധനത്തെ പ്രോത്സാഹിപ്പിക്കരുതെന്നും അറിയിപ്പുണ്ട്. മതപരമായ വിശ്വാസവും സുതാര്യമായ വിദ്യാഭ്യാസ അന്തരീക്ഷവും സൃഷ്ടിച്ചെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വഹിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.