ജോൺസൺ ചെറിയാൻ .
ഏഴ് ദിവസം കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ നിലവിൽ ഇപ്പോൾ ഉള്ളത് രണ്ട് പ്രതികളാണ്. കസ്റ്റഡിയിൽ ലഭിച്ചാൽ സംഭവസ്ഥലത്ത് ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കേസിൽ ഒരാൾ കൂടി പ്രതിയാകാൻ സാധ്യതയുണ്ടെന്നാണ് വിവരം.
കുട്ടിയെ പ്രതി നേരത്തേ ലക്ഷ്യമിട്ടിരുന്നു എന്നും കുട്ടിയെ ഉപദ്രവിക്കുകയെന്ന ഉദ്ദേശ്യത്തോടെ മുൻപും ഇയാൾ വീട്ടിലെത്തിയിരുന്നു എന്നും നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് മറ്റ് എവിടെ നിന്നെല്ലാം സഹായം ലഭിച്ചതായി കണ്ടെത്താൻ പൊലീസ് തീരുമാനിച്ചത്.
പെൺകുട്ടിയുടെ പിതാവ് കൃത്യം നടന്ന സമയത്ത് വീട്ടിൽ ഇല്ലെന്ന വിവരം ക്രിസ്റ്റൽ രാജിനെ അറിയിച്ചത് കസ്റ്റഡിലുള്ള മുസ്താഖാണെന്നാണ് പോലീസ് നിഗമനം. കൂടാതെ ക്രിസ്റ്റൽ രാജ് മൊബൈൽ ഫോൺ മോഷ്ടിക്കുന്ന ആളാണെന്ന കണ്ടെത്തലും പൊലീസ് എത്തിയിരിന്നു. ഈ ഫോണുകൾ ഇതര സംസ്ഥാന തൊവിലാളികൾക്ക് വില്ക്കുന്നത് മുസ്താഖാണെന്ന നിഗമനത്തിലും അന്വേഷണ സംഘം എത്തിയിട്ടുണ്ട്.