ജോൺസൺ ചെറിയാൻ .
പത്തനംതിട്ട ചിറ്റാര്‍ മണ്‍പിലാവില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. ഏതാണ്ട് 50 വയസോളം പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത് ഇന്ന് വൈകിട്ടോടെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് കാട്ടാനയെ അവശനിലയില്‍ കണ്ടെത്തിയത്. ഇതോടെ നാട്ടുകാര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. നാട്ടുകാരും വനംവകുപ്പ് അധികൃതരും വെള്ളവും ഭക്ഷണവും നല്‍കാന്‍ ശ്രമിച്ചെങ്കിലും ആന അതിനോടൊന്നും പ്രതികരിച്ചിരുന്നില്ല.
