ജോൺസൺ ചെറിയാൻ .
ഹൈദരാബാദിൽ ബിരിയാണി ഫെസ്റ്റിനിടെ യുവാവിനെ തല്ലിക്കൊന്നു. ബിരിയാണിയ്‌ക്കൊപ്പം വിളമ്പുന്ന സാലഡിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്യുന്നത്. പഞ്ചഗുട്ടയിലെ ‘മെറിഡിയൻ റെസ്റ്റോറന്റിൽ’ ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.ലിയാഖത്ത് എന്നയാളാണ് മരിച്ചത്. ബിരിയാണി ഫെസ്റ്റിൽ പങ്കെടുക്കാൻ സുഹൃത്തുക്കളോടൊപ്പം റെസ്റ്റോറന്റിൽ എത്തിയതായിരുന്നു. ബിരിയാണിയ്‌ക്കൊപ്പം കൂടുതൽ സാലഡ് ആവശ്യപ്പെട്ടതോടെ ഹോട്ടൽ ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടു. തർക്കം രൂക്ഷമായതോടെ കൈയാങ്കളിയായി. ഇരു വിഭാഗവും പരസ്പരം ആക്രമിക്കുന്നത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ പുറത്തുവന്നിട്ടുണ്ട്.