Tuesday, December 10, 2024
HomeNewsവിരുന്നിൽ വെജിറ്റേറിയൻ മെനു ഇതാണ് ലോക നേതാക്കൾക്ക് നൽകുന്ന ഭക്ഷണവിഭവങ്ങൾ.

വിരുന്നിൽ വെജിറ്റേറിയൻ മെനു ഇതാണ് ലോക നേതാക്കൾക്ക് നൽകുന്ന ഭക്ഷണവിഭവങ്ങൾ.

ജോൺസൺ ചെറിയാൻ .

ജി20 ഉച്ചകോടിക്കായി ഡൽഹിയിൽ ഒത്തുചേരുന്ന നേതാക്കൾക്കും അന്താരാഷ്ട്ര സംഘടനാ മേധാവികൾക്കും ഔദ്യോഗിക അത്താഴത്തിൽ ഉൾപ്പെടുത്തുന്നത് വെജിറ്റേറിയൻ മെനു. അത്താഴത്തിൽ മാംസമോ മുട്ടയോ ഉൾപ്പെടുത്തിയിട്ടില്ല. എല്ലാ വെജിറ്റേറിയൻ ഭക്ഷണവും നൽകുമെന്ന് വൃത്തങ്ങൾ എബിപി ലൈവിനോട് പറഞ്ഞു. മെനുവിൽ പ്രാദേശിക ഇന്ത്യൻ രുചികളും മില്ലറ്റിൽ നിന്നുള്ള പ്രേത്യക വിഭവങ്ങളും വൈവിധ്യമാർന്ന സ്ട്രീറ്റ് ഫുഡ്സും ഉൾപ്പെടുത്തിയിട്ടുണ്ട്.ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കാനിരിക്കുന്ന 18-ാമത് വാർഷിക ജി20 ഉച്ചകോടി, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും ഉയർന്ന അന്താരാഷ്ട്ര ഉച്ചകോടികളിലൊന്നാണ്. സന്ദർശകരായ നേതാക്കളുടെയും പ്രതിനിധികളുടെയും സുരക്ഷയ്ക്ക് പുറമെ ഭക്ഷണവും പ്രത്യേക ശ്രദ്ധയോടെയാണ് ഒരുക്കിയിരിക്കുന്നത്. 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി (IYM) ആചരിക്കുന്നതിനാൽ ലോക നേതാക്കളുടെ മെനുവിലെ പ്രധാന ഘടകമാണ് മില്ലറ്റുകൾ. രാജ്യത്തെ തദ്ദേശീയ ധാന്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2018 ലെ ഐക്യരാഷ്ട്ര പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻകൈ എടുത്തിരുന്നു.

RELATED ARTICLES

Most Popular

Recent Comments