Saturday, May 24, 2025
HomeKeralaഅപ്പയുടെ കല്ലറയിലെത്തി ചാണ്ടിയുടെ മൗന പ്രാര്‍ത്ഥന.

അപ്പയുടെ കല്ലറയിലെത്തി ചാണ്ടിയുടെ മൗന പ്രാര്‍ത്ഥന.

ജോൺസൺ ചെറിയാൻ .

ഉമ്മന്‍ ചാണ്ടിയ്ക്ക് ശേഷം പുതുപ്പള്ളിയുടെ പുതുനായകന്‍ മകന്‍ ചാണ്ടി ഉമ്മനാണെന്ന് ഉറപ്പായിക്കഴിഞ്ഞു. 37000-ലധികം ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്‍ വിജയമുറപ്പിച്ച് പുതുപ്പള്ളിയില്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. ചരിത്രവിജയത്തിന് പിന്നാലെ ചാണ്ടി ഉമ്മന്‍ നേരെ പോയത് പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയോട് ചേര്‍ന്ന് അന്ത്യവിശ്രമം കൊള്ളുന്ന ഉമ്മന്‍ ചാണ്ടിയെ കാണാനാണ്. വിജയം പിതാവിന് സമര്‍പ്പിക്കുന്നുവെന്ന് പറയാതെ പറഞ്ഞ് ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി മൗനമായി പ്രാര്‍ത്ഥിച്ചു. പുതുപ്പള്ളിയുടെ പുതിയ ജനനായകനെ കാണാനും അഭിനന്ദിക്കാനും ഉമ്മന്‍ ചാണ്ടിയെ തൊട്ട് ജനങ്ങള്‍ തിക്കിതിരക്കുന്ന അപൂര്‍വ കാഴ്ചയ്ക്കും പുതുപ്പള്ളി സാക്ഷിയായി.

RELATED ARTICLES

Most Popular

Recent Comments