Saturday, May 24, 2025
HomeKeralaകെഎസ്ആർടിസി: എംഎൽഎക്ക് നിവേദനം നൽകി.

കെഎസ്ആർടിസി: എംഎൽഎക്ക് നിവേദനം നൽകി.

വെൽഫെറെ പാർട്ടി മലപ്പുറം .

മലപ്പുറം: കെഎസ്ആർടിസി ടെർമിനലിന്റെ ഇപ്പോൾ നടക്കുന്ന പണികൾ വേഗത്തിലാക്കി യുദ്ധകാലാടിസ്ഥാനത്തിൽ ടെർമിനലിന്റെ വർക്ക് പൂർത്തിയാക്കാൻ ആവശ്യമായ നടപടികളുണ്ടാവണമെന്നും എംപി ഫണ്ട് തുടങ്ങിയ മറ്റു ഫണ്ടുകളും ഉപയോഗപ്പെടുത്തി യാത്രക്കാർക്കും ജീവനക്കാർക്കുമുള്ള പ്രാഥമിക സൗകര്യങ്ങളും മറ്റും ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി പി. ഉബൈദുല്ല എംഎൽഎക്ക് നിവേദനം നൽകി.
നിലവിലെ അസൗകര്യങ്ങളാലും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളാലും പലപ്പോഴായി റദ്ദാക്കിയ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള ബസ് സർവീസുകൾ പുനസ്ഥാപിക്കാനും പുതിയ സർവീസുകൾ ആരംഭിക്കുവാനുമുളള  ഇടപെടലുകളും ഉണ്ടാവണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
സമരവകുപ്പ് കൺവീനർ ടി. അഫ്‌സൽ വൈസ് പ്രസിഡണ്ട് എ. സദ്‌റുദ്ദീൻ, ട്രഷറർ കെ.എൻ. ജലീൽ, സെക്രട്ടറി മഹ്ബൂബുറഹ്‌മാൻ, മഠത്തിൽ സുലൈമാൻ മാസ്റ്റർ, സി.കെ. അലവിക്കുട്ടി മാസ്റ്റർ, കെ. ഉമർ മോങ്ങം എന്നിവർ പങ്കെടുത്തു.

ഫോട്ടോ:
കെഎസ്ആർടിസി ടെർമിനൽ നിർമാണം വേഗത്തിൽ പൂർത്തിയാക്കുകയും യാത്രക്കാർക്കും ജീവനക്കാർക്കും സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം കമ്മിറ്റി പി. ഉബൈദുല്ല എംഎൽഎക്ക് നിവേദനം നൽകുന്നു.

RELATED ARTICLES

Most Popular

Recent Comments