ജോൺസൺ ചെറിയാൻ .
അസ്ഫാക് ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് ശേഷം ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരി ചാന്ദ്നിയുമായി ആലുവ മാര്‍ക്കറ്റിലെത്തിയിരുന്നുവെന്ന് ദൃക്സാക്ഷി താജുദ്ദീന്‍. കുഞ്ഞിന്റെ കൈ പിടിച്ച് ആലുവ മാർക്കറ്റിന്റെ പിൻവശത്തേക്ക് പോവുന്നത് കണ്ടുവെന്നാണ് ചുമട്ട് തൊഴിലാളിയായ താജുദ്ദീൻ പറഞ്ഞത്. മൂന്ന് മണിക്ക് ശേഷം ഇതൊരു ഓപ്പൺ ബാറാണ്. ആലുവ മാർക്കറ്റിന്റെ പിറക് വശത്ത് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സിസിടിവി ഉൾപ്പെടെ പലതും വർക്ക് ചെയ്യുന്നില്ലെന്നും താജുദ്ദീൻ പറയുന്നു.സംശയം തോന്നിയതിനാൽ കുട്ടി ആരുടേതാണെന്ന് ചോദിച്ചെന്നും കുട്ടി തന്റേതാണെന്ന് അസ്ഫാക് ആലം പറഞ്ഞതായും കുട്ടിയുടെ കയ്യിൽ മിഠായി ഉണ്ടായിരുന്നെന്നും താജുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു. ഇയാൾക്കു പിറകെ രണ്ടു മൂന്നുപേർ കൂടി മാർക്കറ്റിലേക്ക് പോയി. മദ്യപിക്കുന്നതിനായാണ് മാര്‍ക്കറ്റിനുള്ളില്‍ വന്നതെന്ന് അസ്ഫാക്ക് പറഞ്ഞുവെന്നും താജുദ്ദീൻ വ്യക്തമാക്കി. കുട്ടിയെ കാണാതായെന്ന വാർത്ത കണ്ടതിന് പിറകെയാണ് താജുദ്ദീൻ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുന്നത്. പിന്നീട് പൊലീസെത്തി പരിശോധിച്ചു.