ജോൺസൺ ചെറിയാൻ .
കേരള ലോട്ടറിയുടെ ഇത്തവണത്തെ മണ്‍സൂണ്‍ ബമ്പർ ഒന്നാം സമ്മാനം ലഭിച്ചത് മലപ്പുറം പരപ്പനങ്ങാടിയിലെ 11 ഹരിത കര്‍മ്മ സേനാംഗങ്ങൾക്കായിരുന്നു. എന്നാൽ ലോട്ടറി അടിച്ചിട്ടും കെട്ടുങ്ങൽ സ്വദേശി ശോഭ ചേച്ചിക്ക് മനസറിഞ്ഞ് സന്തോഷിക്കാനാവില്ല. മൺസൂൺ ബമ്പർ അടിച്ച 11 പേരിൽ ഒരാൾ ശോഭ ചേച്ചിയാണ്. മറ്റുള്ളവരുടെ അത്ര സന്തോഷം ശോഭ ചേച്ചിക്കില്ല.ബമ്പർ അടിച്ചത് ആഘോഷിക്കാൻ പ്രിയപ്പെട്ട മകൾ കൂടെയില്ല. മോളെ പഠിപ്പിച്ച് വലിയ ആളാക്കണമെന്നായിരുന്നു ആഗ്രഹം. സാമ്പത്തികം ഉണ്ടായിട്ടല്ല ജീവനായിരുന്നു മകൾ. പക്ഷെ അതിനവൾ കാത്തിരുന്നില്ല. ഇപ്പോൾ പണമായപ്പോൾ മകളുമില്ല. മൂന്ന് വർഷം മുന്നേ ഭർത്താവ് രവി വിട്ടുപിരിഞ്ഞു. മകൻ വിപിനൊപ്പം പരപ്പനങ്ങാടിയിലാണ് ശോഭ ചേച്ചിയുടെ താമസം.