ജോൺസൺ ചെറിയാൻ .
ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. കെൻസിംഗ്ടൺ ഓവലിൽ വൈകിട്ട് ഏഴ് മണി മുതലാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. ഇന്നത്തെ മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. അതേസമയം ടീമിൽ മാറ്റം വരുത്താൻ ക്യാപ്റ്റൻ രോഹിത് ശർമ തയ്യാറാവുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.പരമ്പരയിലെ ആദ്യ മത്സരം 5 വിക്കറ്റിന് ജയിച്ച ഇന്ത്യ നിലവിൽ 1-0ന് മുന്നിലാണ്. മത്സരം ജയിച്ചെങ്കിലും ഇന്ത്യൻ ബാറ്റിംഗ് നിര വളരെ മോശം പ്രകടനമാണ് കാഴ്ച്ച വെച്ചത്. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 115 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടേണ്ടി വന്നു. ചെറിയ സ്‌കോറായതിനാൽ വിരാട് കോലി ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. രോഹിത് ശർമ ഏഴാമനായാണ് എത്തിയത്. ബൗണ്ടറി പായിച്ച് ക്യാപ്‌റ്റൻ ജയമൊരുക്കുകയായിരുന്നു. 22.5 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 118 റൺസാണ് ടീം നേടിയത്.