ജോൺസൺ ചെറിയാൻ.
മുതലപ്പൊഴി അപകടത്തിൽ പെട്ട ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. പുലിമുട്ടുകൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. മൃതദേഹം ആരുടേതാണെന്നതിൽ വ്യക്തതയില്ല. ഇനി രണ്ട് പേരെക്കൂടി കണ്ടെത്താനുണ്ട്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.മുതലപ്പൊഴിയിലെ പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ഫാദർ യൂജിൻ പേരയ്ക്കെതിരായ കേസ് തീരദേശവാസികളോടുള്ള സർക്കാരിൻ്റെ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുതലപ്പൊഴിയിലെ പ്രശ്നം അവസാനിപ്പിക്കാൻ സർക്കാർ ചെറുവിരൽ അനക്കിയിട്ടില്ല. സർക്കാരിന്റെ അനാസ്ഥ മൂലമാണ് മുതലപ്പൊഴി മരണപ്പൊഴിയായി മാറിയത് എന്നും അദ്ദേഹം പ്രതികരിച്ചു.