ഡാനിയേൽ ചെറിയാൻ.
മിഷിഗൺ: സി .എസ് .ഐ സഭയുടെ ഡയസ്പോറ ഡയോസിസിന്റെ നേതൃത്വത്തിൽ രണ്ടാമത് യുവജനസമ്മേളനം ജൂലൈ ആറുമുതൽ മിഷിഗണിലെ ഹിൽസ്‌ടേലിൽ നടത്തപെടുകയുണ്ടായി. ഇരുന്നൂറിൽപരം യുവജനങ്ങൾ പങ്കെടുത്ത ഈ സംഗമം ബിഷപ്പ് പി. കെ. സാമുവേൽ (സി എസ് ഐ മധ്യകർണാടക ഡയോസിസ് ബിഷപ്പ്) ഉത്‌ഘാടനം നിർവ്വഹിച്ചു. റവ. സാം എൻ. ജോഷ്വാ അധ്യക്ഷനായ മീറ്റിംഗിൽ ഡയോസിസ് ഭാരവാഹികളായ ശ്രീ. മാത്യൂ ജോഷ്വാ, ശ്രീ. ഡാനിയേൽ ചെറിയാൻ, ഡോ. സക്കറിയ ഉമ്മൻ, ശ്രീ. അഭിലാഷ് ഡേവിഡ്സൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ജേസൺ ഗാബോറി, ബ്രയൻ മാത്യൂ, ഡോ. കാരൻ ജോസഫ്, റവ. അനുരൂപ് സാം, റവ. ഷെർവിൻ ദോസ് എന്നിവർ വിവിധ സെഷനുകൾക്കു നേതൃത്വം നൽകി. റവ. രാജീവ് സുഗു ജേക്കബ്, റവ. ജോജി ഫിലിപ്പ്, റവ. ജിബിൻ തമ്പി, റവ. ജോ മലയിൽ, റവ. ബെന്നി തോമസ് എന്നീ പട്ടക്കാരുടെ സാന്നിധ്യം കോൺഫറൻസിന്റെ മാറ്റ് കൂട്ടി.
കഴിഞ്ഞ മെയ്മാസം 20 ന് ബാഹ്യ ഇന്ത്യയിലെ സി എസ് ഐ ഇടവകകളെ കൂട്ടിച്ചേർത്തു രൂപംകൊണ്ട ഡയസ്പോറ ഡയോസിസിന്റെ കീഴിൽ നടത്തപ്പെട്ട ആദ്യത്തെ ഒരു പരിപാടി ആയിരുന്നു ഇത്. നോർത്തമേരിക്കൻ റീജിയൺ കൗൺസിലും, യൂത്ത് കമ്മിറ്റിയും ചേർന്ന് സംയുക്തമായാണ് ഈ കോൺഫറൻസ് ക്രമീകരിച്ചത്.